നീലേശ്വരം വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിനിടെ പോലീസിനെ ആക്രമിച്ച് മുങ്ങിയ ക്രിമിനൽ കേസ് പ്രതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിൽ
നീലേശ്വരം വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിനിടെ പോലീസിനെ ആക്രമിച്ച് മുങ്ങിയ ക്രിമിനൽ കേസ് പ്രതി അഞ്ച് വർഷത്തിന് ശേഷം അറസ്റ്റിൽ.
2020 ൽ നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകത്തിൽ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ നടക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ കരുവാച്ചേരിയിലെ ശരത് എന്ന കേബിൾ ശരത്തിനെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ് കരിവെള്ളൂർ, അജിത് നീലേശ്വരം, സുധീഷ് ഓരി എന്നിവരാണ് ശരത്തിനെ പിടികൂടിയത്. ശരത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
No comments