Breaking News

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം വഴുതുന്നു: വീണ് പരിക്കേറ്റത് നിരവധി പേർക്ക്

നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ സിമന്റ് പ്രതലം വഴുതുന്നത് അപകടങ്ങൾക്കിടയാക്കുന്നതായി പരാതി. 
കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ നിരവധി പേരാണ് ഇവിടെ വഴുതി വീണ് പരിക്കേറ്റത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ കയറാൻ നിരവധി പേരാണ് ഈ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നത്. നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവർ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തിരികെ ട്രെയിൻ ഇറങ്ങുന്നതും ഈ പ്ലാറ്റ്‌ഫോമിലാണ്.

No comments