തായ്‌ലന്റിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ വനിതാ ഫുട്‌ബോളർ ബങ്കളത്തെ മാളവികയ്ക്ക് മടിക്കൈ പഞ്ചായത്തിന്റെ വരവേൽപ്
തായ്‌ലന്റിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ വനിതാ ഫുട്‌ബോളർ മടിക്കൈ ബങ്കളം സ്വദേശിനി പി. മാളവികയ്ക്ക് മംഗളൂരു വിമാനത്താവളത്തിൽ മടിക്കൈ പഞ്ചായത്തിന്റെ വരവേൽപ്പ്.
ഇന്നു രാവിലെ മംഗളൂരു എയർപോർട്ടിൽ എത്തിയ മാളവികയെ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൺ ടി.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മാളവികയുടെ അമ്മ മിനിയും വിമാനത്താവളത്തിൽ എത്തിയിരുന്നു. നാട്ടിലേക്കുള്ള യാത്രാമധ്യേ കാസർകോട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മാളവികയെ സ്വീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
No comments