Breaking News

വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ (വാഫ്) കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചുവി.വി.രമേശൻ (പ്രസി), എം.കെ.വിനോദ് കുമാർ (സെക്ര), ഇ.വി.ജയകൃഷ്ണൻ (ട്രഷ).

"കളിയിലൂടെ ആരോഗ്യം" എന്ന ലക്ഷ്യം മുൻ നിർത്തി
പ്രവർത്തിക്കുന്ന വെറ്ററൻസ് അത് ലറ്റിക്ക് ഫെഡറേഷൻ (വാഫ്)
കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട്
പ്രസ് ഫോറം ഹാളിൽ നടന്നു. മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ കായിക മേഖലയെ കൂടുതൽ മുന്നേറ്റത്തിൽ എത്തിക്കാൻ മുഴുവൻ ആളുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വി വി രമേശൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.വി. ഗിരിശൻ മുഖ്യാതിഥിയായി.
സംസ്ഥാന വൈസ് പ്രസിഡൻറ്
ബാബു കോട്ടപ്പാറ
അധ്യക്ഷനായി.ബാഡ്മിൻ്റൻ അസോസിയേഷൻ മുൻ ജില്ലാ ട്രഷറർ
എം.കെ. വിനോദ് കുമാർ, റൈഫിൾ അസോസിയേഷൻ
ജില്ലാ സെക്രട്ടറി അഡ്വ കെ. എം നാസർ,വടംവലി അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി പ്രവീൺ മാത്യു,സി മുഹമ്മദ് കുഞ്ഞി,ഇ വി ജയകൃഷ്ണൻ,സുകുമാരൻ പെരിയച്ചൂർ, പ്രവീൺ മാത്യു, ബി. മുകുന്ദ പ്രഭു എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാടിന് അനുവദിച്ച സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ
നഗരസഭ സ്ഥലം കണ്ടെത്തണമെന്ന്
യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വി വി. രമേശൻ (പ്രസിഡൻ്റ്), അഡ്വ. കെ എം. നാസർ, സുകുമാരൻ പെരിയച്ചൂർ, ബാബു കുന്നത്ത്, ദീപ പെരൂർ (വൈസ് പ്രസിഡൻ്റുമാർ), എം കെ. വിനോദ് കുമാർ (സെകട്ടറി), പി പ്രവീൺ മാത്യു,
പി. എം അബുൾ നാസർ, പി. നാരായണൻ,
രാജീവൻ ഏഴാംമൈയിൽ 
(ജോ.സെക്രട്ടറിമാർ), ഇ.വി. ജയകൃഷ്ണൻ (ട്രഷറർ) എന്നിവരെ
ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.
 ഡിസംബറിൽ തൃശൂരിൽ വച്ച് നടക്കുന്ന വാഫ് സ്റ്റേറ്റ് മീറ്റിൽ ജില്ലയിൽ നിന്നും 100 പേരെ പങ്കെടുപ്പിക്കാൻ യോഗം തിരുമാനിച്ചു.

No comments