Breaking News

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡി യോഗം ചേർന്നു: വിജയികളെ അനുമോദിച്ചു

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡി യോഗം ചേർന്നു.
എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾ, മികച്ച വാർഡ് കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ടി.വി.ഷീബ, ഹരിതകർമസേന അംഗമായ വിജിന എന്നിവരെ അനുമോദിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), നിധിൻകുമാർ (വൈസ് പ്രസിഡന്റ്), ടി.വി.ഷീബ (സെക്രട്ടറി), സി.പി വിജേഷ് (ജോയിന്റ് സെക്രട്ടറി), സജിത്ത് കുമാർ (ട്രഷറർ).

No comments