Breaking News

പ്രവാസി പെൻഷൻ മാദനണ്ഡങ്ങൾ ലഘൂകരിക്കണമെന്ന് കുവൈറ്റ് കെഎംസിസി മുൻകാല പ്രവർത്തക കൂട്ടായ്മ

തിരിച്ചു വന്ന പ്രവാസികൾക്ക് ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി എടുത്തുകളയണമെന്ന് കുവൈത്ത് കെഎംസിസി മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ നടന്ന സംഗമത്തിൽ കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ക്ഷേമനിധി വഴി ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ തിരിച്ചു വന്ന എല്ലാ പ്രവാസികൾക്കും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദീർഘകാലം കുവൈറ്റിൽ കെഎംസിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. കുവൈറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു. ഫാത്തില തഹ് ലിയ, ഷരീഫ് സാഗർ, കുവൈറ്റ് കെ എം സിസി മുൻ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മുൻ ഭാരവാഹികളായ എ കെ മുഹമ്മദ്, സാലിഹ് ബാത്ത, അസീസ് ഫറോത്ത്, പി എം എ അസീസ് കാഞ്ഞങ്ങാട്, ബഷീർ മേലടി, സഫറുള്ള കോഴിക്കോട് എന്നിവർ സംസാരിച്ചു.

No comments