കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ്‌സ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ നീലേശ്വരത്ത് നടന്നു.
കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ്‌സ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ നീലേശ്വരത്ത് നടന്നു.
ചിറപ്പുറം ഗോഡ് വിൻ ടവറിൽ നടന്ന കൺവെൻഷൻ യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.കൃഷ്ണൻ, ജില്ലാ ട്രഷറർ പി.വി. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം.ജോസഫ്, വി.വി.ശിവദാസ്, ഓമന, എം.അപർണ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.മനോഹരൻ സ്വാഗതവും നീലേശ്വരം യൂണിറ്റ് വൈസ് പ്രസിഡന്റ് അശ്വതി നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവൻ ആധാരമെഴുത്ത് ഓഫീസുകളും അടച്ചിട്ട് ജുലൈ ഒൻപതിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
No comments