Breaking News

ചായ്യോത്ത് വിശുദ്ധ അൽഫോൻസ തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും തിരുനാളാഘോഷവും തുടങ്ങി

ചായ്യോത്ത് വിശുദ്ധ അൽഫോൻസ തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും തിരുനാളാഘോഷവും തുടങ്ങി
ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പള്ളി വികാരി ഫാ.ജോസഫ് ആനിത്താനം കൊടിയേറ്റി. വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് പടന്നക്കാട് റേഡിയോ നിലയം ഡയറക്ടർ .ഫാ.തോമസ് കളത്തിൽ കാർമികനായി. തിരുമണിക്കൂർ ആചരണത്തിന് ചീമേനി പള്ളി ഫാ.ആൻഡ്രൂസ് തെക്കേൽ കാർമികനായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരാധന, ജപലമാല 4. 30 ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജോസഫ് ആനിത്താനം കാർമികനാകും. നാളെ മുതൽ തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം കാലിച്ചാനടുക്കം വിൻസെൻഷ്യൻ ആശ്രമത്തിലെ ഫാ.അമൽ തോമസ് ചീലാലയിൽ, നെല്ലിയടുക്കം പള്ളി വികാരി ഫാ.ജോസഫ് നൂറാംമാക്കൽ, കാലിച്ചാനടുക്കം പള്ളി വികാരി ഫാ.കുര്യാക്കോസ് പുതിയകുളങ്ങര, പടന്നക്കാട് പള്ളി അസി.വികാരി ഫാ.അമൽ തൈപ്പറമ്പിൽ, പരിയാരം നോർബർട്ടൈൻ ഹൗസിലെ ഫാ.സെബാസ്റ്റ്യൻ കിടങ്ങേത്ത് എന്നിവർ കാർമികരാകും. 27 ന് വൈകിട്ട് 3. 30 ന് ആരാധന, ജപമാല. വൈകിട്ട് നാലിന് ആഘോഷമായ റാസ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഹൊസങ്കടി പള്ളി വികാരി ഫാ.ലൂയി മരിയദാസ് മേനാച്ചേരി, ഫാ.ക്രിസ്റ്റിൻ വല്ലാട്ടുപറമ്പിൽ, കാഞ്ഞങ്ങാട് കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.അജീഷ് ഐലാറ്റിൽ, ജൂലൈ 28 ന് വൈകിട്ട് 4. 30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇളംതുരുത്തിപ്പടവിൽ കാർമികനാകും.

No comments