Breaking News

നീലേശ്വരം സ്വദേശി കെ.വി.സുനിൽരാജിന്ലയൺസ് എക്‌സലൻസ് ക്ലബ് പ്രസിഡന്റ് അവാർഡ്

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ടിൽ നിന്നുള്ള ലയൺസ് എക്‌സലൻസ് ക്ലബ് പ്രസിഡന്റ് അവാർഡിന് നീലേശ്വരം സ്വദേശി കെ.വി.സുനിൽരാജ് അർഹനായി. അജാനൂർ ലയൺസ് ക്ലബിന്റെ പ്രതിനിധീകരിച്ചാണ് അവാർഡ്. തലശ്ശേരി ധർമശാലയിലെ ലക്‌സോട്ടിക്ക കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് സുനിൽരാജ്.

No comments