Breaking News

പെയിന്റ് ആന്റ് പോളിഷ് വർക്കേഴ്സ് അസോസിയേഷൻ നീലേശ്വരത്ത് ജനറൽ ബോഡിയോഗവും അനുമോദനവും നടത്തി

പെയിന്റ് ആന്റ് പോളിഷ് വർക്കേഴ്സ് അസോസിയേഷന്റെ ജനറൽബോഡി യോഗവും അനുമോദനവും പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാലയിൽ ചേർന്നു.
കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.വി. അനീഷ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. മോഹനൻ വാഴുന്നോറടി സ്വാഗതവും സത്യൻ തീർത്ഥങ്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.യു.വിജയകുമാർ (പ്രസിഡന്റ്), സുജിത്ത് കുഞ്ഞിപ്പുളിക്കാൽ (സെക്രട്ടറി), ഒ.വി.സന്തോഷ് (ട്രഷറർ).

No comments