Breaking News

നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ധീവര കൾച്ചറൽ സെന്റർ മാർച്ചും ധർണയും നടത്തി.

നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ധീവര കൾച്ചറൽ സെന്റർ മാർച്ചും ധർണയും നടത്തി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടം തുറന്നു കൊടുക്കുക, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഡോക്ടറുടെ സേവനം വൈകിട്ട് ആറ് മണിയോടെ ആക്കുക, രോഗികളെ കിടത്തി ചികിത്സിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങുന്ന പ്രത്യക്ഷസമരം തുടങ്ങുന്നതിന്റെ ഭാഗമായാണിത്. മാർച്ചും ധർണയും പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ധീവര കൾച്ചറൽ സെന്റർ പ്രസിഡന്റ് സൗരവ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.വി.കുഞ്ഞിക്കൃഷ്ണൻ, ലിബിൻ വിനോദ്, കെ.പി.ലിൻസി എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.

No comments