Breaking News

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രനേട്ടവുമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രനേട്ടവുമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ.
2023-24 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഒരു കോടി രൂപയുടെ വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലുണ്ടായത്- എട്ട് കോടി. യാത്രക്കാരുടെ എണ്ണം 13,55,215 ആയും വർധിച്ചു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ആനുപാതികമായി വരുമാനത്തിലും ഉണ്ടായ വർധന കണക്കിലെടുത്ത് നീലേശ്വരത്ത് കൂടുടൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടുത്തിടെ നീലേശ്വരത്ത് കൂടുതൽ വണ്ടികൾക്ക് സ്റ്റോപ് ലഭിച്ചതോടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുതിച്ചു ചാട്ടമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. മലബാർ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ പഞ്ചായത്തുകളിലെ യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് നീലേശ്വരം. മലയോര ജനത ട്രെയിൻ യാത്രയ്ക്കായി ആശ്രയിക്കുന്നതും നീലേശ്വരത്തെയാണ്.
ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും നിലവിൽ മൂന്നാംസ്ഥാനത്താണ് നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ. കൂടുതൽ പ്രതിദിന വണ്ടികൾക്ക് സ്റ്റോപ് അനുവദിച്ചാൽ നീലേശ്വരത്തെ വരുമാനം ഇനിയും വർധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രതിദിന വണ്ടികളിൽ ചെന്നൈ മെയിലിനും ഉത്സവകാല ട്രെയിനുകൾക്കും നിലവിൽ ഇവിടെ സ്റ്റോപ് ഇല്ല. വരുമാനത്തിന് ആനുപാതികമായ അനുബന്ധ സൗകര്യങ്ങൾ ഇവിടെയില്ലെന്നതും യാത്രക്കാരുടെ പ്രധാന പരാതികളിലൊന്നാണ്. രണ്ട് പ്ലാറ്റ്‌ഫോമുകളാണ് നിലവിലുള്ളത്. മൂന്നും നാലും പ്ലാറ്റ്‌ഫോമുകൾ വേണമെന്നതും ഇവയെ പരസ്പരം ബന്ധിപ്പിച്ച് മേൽനടപ്പാലം വേണമെന്നതും ആവശ്യങ്ങളിൽ പ്രധാനമാണ്.

No comments