Breaking News

ആവശ്യക്കാർ ഏറെ, സർവീസും മികച്ചത്: ജില്ലയിൽ കെ ഫോൺ പദ്ധതിയിൽ കുതിപ്പ്<> ജില്ലയിൽ ഇതിനകം നൽകിയത് 2048 കണക്ഷനുകൾ <> ജില്ലയിലെ 913 സർക്കാർ ഓഫീസുകളിൽ കെ ഫോൺ നെറ്റ് വർക്

മികച്ച സർവീസ് നൽകുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആയ കെഫോൺ പദ്ധതി ജില്ലയിൽ കുതിപ്പിൽ.
ഇതിനകം 2048 കണക്ഷനുകളാണ് ജില്ലയിൽ നൽകിയത്. വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കണക്ഷനുകൾ ഉണ്ട്. ജില്ലയിൽ ഇതുവരെ 1,500. 673 കിലോമീറ്റർ കേബിളുകളാണ് പദ്ധതി വഴി നൽകിയത്. കെ എസ് ഇ ബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 73, 465 കിലോമീറ്റർ ഒ പി ജി ഡബ്ല്യു കേബിളുകളും 1427. 208 കിലോമീറ്റർ എ ഡി എസ് എസ് കേബിളുകൾ കെ എസ് ഇ ബി വൈദ്യുത തൂണുകൾ വഴിയുമാണ് സ്ഥാപിച്ചത്. ജില്ലയിൽ 913 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോൺ നെറ്റ് വർക്കാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നുവെന്നതാണ് കെ ഫോൺ പദ്ധതിയുടെ ആകർഷണം. ജില്ലയിൽ ആകെ 552 ബി പി എൽ വീടുകളിലാണ് കെഫോൺ കണക്ഷൻ ഉള്ളത്. പ്രാദേശിക ഓപ്പറേറ്റർമാർ വഴി 583 വാണിജ്യ കണക്ഷനുകളും നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 55 ലോക്കൽ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണക്ഷനു വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐ എൽ എൽ കണക്ഷനും എട്ട് എസ് എം ഇ കണക്ഷനുകളും ജില്ലയിൽ നൽകി. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. ടോൾ ഫ്രീ നമ്പർ: 18005704466.

No comments