Breaking News

കരിന്തളം കാലിച്ചാമരത്ത് പൊതുശൗചാലയം വേണം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരത്ത് പൊതുശൗചാലയം പണിയണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കരിന്തളം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി മടത്തിനാട്ട് രാജൻ, വരയിൽ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ജാനകി (പ്രസിഡന്റ്), ഇ.ടി. ജോർജ് (വൈസ് പ്രസിഡന്റ്), വി. അമ്പൂഞ്ഞി (സെക്രട്ടറി), കെ.ബാലൻ (ജോയിന്റ് സെക്രട്ടറി), എം.കുഞ്ഞിരാമൻ (ട്രഷറർ).

No comments