കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ കാർഗിൽ വിജയ് ദിവസ് ആചരിച്ചു
26ാമത് കാർഗിൽ വിജയ് ദിവസിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ ഓർമിച്ചു കൊണ്ട് പുഷ്പാർച്ചനയും പുഷ്പചക്രവും സമർപ്പിക്കുകയും ദീപം തെളിയിക്കുകയും അവരെ അനുസ്മരിക്കുകയും ചെയ്തു ,കാഞ്ഞങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു,സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായിരുന്നു, സെക്രട്ടറി ജോഷി വർഗീസ് ട്രഷറർ ബിജു പി വി, വൈസ് പ്രസിഡണ്ട് ചന്ദ്രൻ പി എന്നിവർ സംസാരിച്ചു.
No comments