കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പടന്നക്കാട് സ്വദേശിയെ
കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പടന്നക്കാട് സ്വദേശിയെ.
വലിയവീട്ടിൽ ശ്രീധരൻ (57) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞാണ് ഇദ്ദേഹത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീധരൻ ഓടയ്ക്കരികിയിൽ ഇരിക്കുന്നത് കണ്ടവരുണ്ട്. കനത്ത മഴയിൽ ഓടയിലേക്ക് വീണതാകാമെന്ന് കരുതുന്നു. നേരത്തെ ക്ഷേത്രസ്ഥാനികനായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മിനി. മക്കൾ സുധിഷ്,അമ്പിളി, അമൃത സഹോദരങ്ങൾ: സുകുമാരൻ, തമ്പാൻ, ഭാസ്കരൻ,കുഞ്ഞികൃഷ്ണൻ, പരേതനായ ദാമോദരൻ.
No comments