വിദ്യാലയങ്ങളിലും ആശുപത്രി കെട്ടിടങ്ങളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണം: സപര്യ
വിദ്യാലയങ്ങളിലും ആശുപത്രികളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ അധികാരികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് സപര്യ സാംസ്കാരിക സമിതിസംസ്ഥാന വാർഷിക യോഗം ആവശ്യപ്പെട്ടു.
സപര്യ സാംസ്കാരിക സമിതിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അതീവ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള മുൻകരുതലുകൾ എന്നിവ ഉറപ്പാക്കണം. ഇവ കൂടാതെ സംസ്ഥാനത്തേക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയയവും പ്രമേയത്തിൽ പ്രധാനമായി ഉന്നയിക്കപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങൾ പരിഗണിച്ച് സമഗ്രമായ നയം രൂപീകരിക്കേണ്ടതിൻ്റെ അനിവാര്യതയും സമിതി ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട്ട് നടന്ന സപര്യ വാർഷിക പ്രതിനിധി സമ്മേളനത്തിൽ പ്രേമചന്ദ്രൻ ചോമ്പാല അധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ മാർഗനിർദേശം നൽകി.കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽകുമാർ പട്ടേന,അജിത് പാട്യം, സജിത് ടി.വി, നാരായണൻ തലവിൽ, രാജാമണി കുഞ്ഞിമംഗലം, ലേഖ കാദംബരി എന്നിവർ സംസാരിച്ചു.
വിഖ്യാത നോവലിസ്റ്റ് സി. രാധാകൃഷ്ണനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : സുകുമാരൻ പെരിയച്ചൂർ (കോ -ഓർഡിനേറ്റർ) അനിൽകുമാർ പട്ടേന ( ജനറൽ സെക്രട്ടറി) കുഞ്ഞപ്പൻ തൃക്കരിപ്പൂർ (ട്രഷറർ)
ആനന്ദകൃഷ്ണൻ എടച്ചേരി (വർക്കിങ്
പ്രസിഡണ്ട്).
വൈസ് പ്രസിഡൻ്റുമാർ: പ്രേമചന്ദ്രൻ ചോമ്പാല,ഇ വി ജയകൃഷ്ണൻ, രാജാമണി കുഞ്ഞിമംഗലം
സെക്രട്ടറിമാർ: ശോഭന രവീന്ദ്രൻ, അജിത് പാട്യം,ലേഖ കാദംബരി
സോഷ്യൽ മീഡിയ കൺവീനർമാർ:
No comments