Breaking News

നീലേശ്വരം എൻകെബിഎം എയുപി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി

നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ നോർത്ത് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ലയൺസ് ക്ലബ്ബ് സെക്രട്ടറി സതീശൻ ചെരക്കര മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡൻറ് പത്മനാഭൻ മാങ്കുളം അധ്യക്ഷനായി .മാതൃഭൂമി ഓർഗനൈസർ ബാബു തോമസ് പദ്ധതി വിശദീകരിച്ചു .സ്കൂൾ പ്രഥമാധ്യാപിക സി.ജ്യോതിലക്ഷ്മി ,ടി കെ ഗംഗാധരൻ, ഗോപിനാഥൻ മുതിരക്കൽ, ടി സുകുമാരൻ സ്റ്റാഫ് സെക്രട്ടറി എം ആർ ശ്യാംഭട്ട് എന്നിവർ സംസാരിച്ചു.

No comments