Breaking News

കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ എൽ പി ജി ടാങ്കറിന്റെ ലിഫ്റ്റിങ് പൂർത്തിയായി

കാഞ്ഞങ്ങാട് സൗത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് എച്ച്.പി.സി.എല്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ടാങ്കർ ലിഫ്റ്റിങ് പൂർത്തിയായി. പാചകവാതകം പകരുന്നതിനായി മൂന്ന് ടാങ്കറുകള്‍ സജ്ജമായി. ജില്ലകളക്ടര്‍ കെ. ഇമ്പശേഖർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, എ.ഡി.എം പി.അഖില്‍, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, ആർ.ഡി.ഒ ഇന് ചാർജ് ബിനു ജോസഫ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാർ ജി. സുരേഷ്ബാബു,, മറ്റു റവന്യൂ ഉദ്യോഗസ്ഥർ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്‌പോണ്‍സ് ടീം എന്നിവര്‍ സ്ഥലത്തെത്തി .
രാവിലെ 
ജാഗ്രതാസന്ദേശം നൽകി മൈക്ക് അനൗണ്‍സ്‌മെൻറ് നടത്തി. തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികൾ. ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയതോതിൽ ചോർച്ച കണ്ടെത്തുകയും തുടര്‍ന്ന് മംഗലാപുരത്ത് നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തീയത്. നിലവില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തു.

No comments