Breaking News

ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനം: ഗുഡ്സ് ഫെഡറേഷൻ നീലേശ്വരത്ത് വിളംബര ജാഥ നടത്തി

ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ്റെ അഖിലേന്ത്യ സമ്മേളനം ജൂലായ് 28 മുതൽ 31 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും
സമ്മേളനത്തിൻ്റെ ഭാഗമായി ഗുഡ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ നീലേശ്വരത്ത് വിളംബര ജാഥ നടത്തി
ഗുഡ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വെങ്ങാട്ട് ശശി ഉൽഘാടനം ചെയ്തു
ജില്ലാ കമ്മിറ്റി അംഗം ഇ.വി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രൻ
യൂനിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനു കെ, മജീദ് കെ നാരായണൻ, ശശി നെല്ലിയടുക്കം, മുധുസൂദനൻ മടിക്കൈ എന്നിവർ സംസാരിച്ചു
ജില്ലാസെക്രട്ടറി എം.രാജൻ സ്വാഗതം പറഞ്ഞു.

No comments