തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: നീലേശ്വരം നഗരസഭയിലേക്ക് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരം നഗരസഭയിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജനങ്ങളുമായി സംവദിച്ച് വിവിധ മേഖലകളിൽ വിദഗ്ദ്ധരായവരെ പങ്കെടുപ്പിച്ച് ജനകീയ മാനിഫെസ് റ്റോ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട് നേതൃസമിതി യോഗം ചേർന്നു.യോഗത്തിൽ നവകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, പരിഷത്ത് വികസന വിഷയ സമിതി ജില്ല കൺവീനർ കെ.കെ.രാഘവൻ എന്നിവർ വിഷയാവതരണം നടത്തി.യു.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.കൃഷ്ണൻ, കെ.സുരേശൻ, പി.സരസ്വതി, ഡോ.പി.രാജൻ, രാജു എം നിടുങ്കണ്ട, ഡോ.കെ.വി.സജീവൻ, പി.യു.രാമകൃഷ്ണൻ, ഡോ.എൻ.പി.വിജയൻ, എ.സോമരാജൻ,
No comments