Breaking News

കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ അപകടംവിജയം കണ്ടത് വിവിധ വകുപ്പുകളുടെ സമർത്ഥമായ ഏകോപനം, ഗതാഗതനിയന്ത്രണവും വൈദ്യുതി നിയന്ത്രണവും നാളെ രാവിലെ വരെ തുടരും

കാഞ്ഞങ്ങാട് സൗത്തിലുണ്ടായ ടാങ്കർ ലോറി അപകടത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം നേരിടാനും ടാങ്കർ ഉയർത്തിയെടുക്കാനും സാധിച്ചത് വിവിധ വകുപ്പുകളുടെ സമർത്ഥമായ ഏകോപനത്തിലൂടെ.
അതിനിടെ ഇതിനായി ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഏർപ്പെടുത്തിയ വാഹനഗതാഗത നിരോധനവും നിയന്ത്രണവും നാളെ രാവിലെ വരെ തുടരുമെന്ന് ഹൊസ്ദുർഗ് പോലീസ് അറിയിച്ചു. ടാങ്കറിലെ എൽപിജി ലോഡ് മറ്റൊരുടാങ്കളിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ. വൈദ്യുതിയും രാവിലെയേ പുനസ്ഥാപിക്കൂവെന്നും പോലീസ് അറിയിച്ചു. ഫയർഫോഴ്‌സ്, സിവിൽഡിഫൻസ്, പോലീസ്, റവന്യൂ, ആരോഗ്യം, വൈദ്യുതി വകുപ്പുകളുടെ സമർത്ഥമായ ഏകോപനത്തിലൂടെയാണ് ആശങ്കയ്‌ക്കൊടുവിൽ ടാങ്കർ ഉയർത്താനായത്. കണ്ണൂർ ജില്ലാ ഫയർ ഓഫീസർഅരുൺ ഭാസ്‌കറാണ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാസർകോട്, ഉപ്പള, കുറ്റിക്കോൽ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്‌സിനെ ഏകോപിപ്പിച്ചത്. ആർഡിഒ, ഡിവൈഎസ്പി, സിഐ, എസ്‌ഐമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഓരോഘട്ടവും ജാഗ്രതയോടെ നിരീക്ഷിച്ചു. ഗതാഗതക്രമീകരണവും നിരോധനവും പഴുതടച്ച കാർക്കശ്യത്തോടെ കൃത്യതയോടെ നടപ്പാക്കി.

No comments