Breaking News

കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ അപകടം: ബസ് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് സൗത്തിൽ കൂറ്റൻ ഗ്യാസ് ടാങ്കർ അപകടത്തിൽ പെട്ട സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ് എടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ എൽ 40, പി, 7251 നമ്പർ കസിൻസ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാർ സ്വമേധയാ ആണ് കേസ് എടുത്തത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒറ്റവരിയായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത് ലംഘിച്ച് ഓടിച്ചെത്തി ടാങ്കർലോറി മറിയാനിടയാക്കുകയും പ്രദേശവാസികൾക്ക് ഭയാശങ്ക ഉണ്ടാക്കൽ, വാഹനഗതാഗതം തടസപ്പെടുത്തൽ എന്നി്‌വയ്ക്കാണ് കേസ്. ടി എൻ 28, എ ജെ 3659 നമ്പർ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

No comments