Breaking News

ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെത്തിയ വനിതാ ഫുട്ബോളർ പി.മാളവികയെ വരവേറ്റു

തായ്ലന്റിൽ നടന്ന എഎഫ്‌സി ഫുട്ബോളിൽ മിന്നും താരമായി ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി ജന്മനാട്ടിൽ തിരിച്ചെത്തിയ പി. മാളവികയെ ജന്മനാട് വരവേറ്റു.
മടിക്കൈ ബങ്കളം സ്വദേശിനിയാണ് മാളവിക. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഹാരമണിയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി. നാട്ടുകാരും കായികപ്രേമികളും സംബന്ധിച്ചു.

No comments