Breaking News

ഗീതാ സ്വാധ്യായ സമിതി അന്താരാഷ്ട്ര ഗീതാസെമിനാറിന്റെ രജതജയന്തി ആഘോഷിക്കും: ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 12 ന് മാവുങ്കാലിൽ

ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗീതാസ്വാധ്യായ സമിതിയുടെ നേതൃത്വത്തിൽ 2000 ൽ നടന്ന അന്താരാഷ്ട്ര ഭഗവദ്ഗീത അന്താരാഷ്ട്ര സെമിനാറിന്റെ രജതജയന്തി ആഘോഷിക്കുന്നു. 
കേരളമൊട്ടാകെ ഒട്ടേറെ ആധ്യാത്മിക, സത്സംഗ സമിതികളുടെ രൂപീകരണത്തിലേക്കും ഗ്രാമഗ്രാമാന്തരങ്ങളിൽ ഭഗവദ്ഗീതാ പ്രചാരണ പ്രവർത്തനങ്ങളിലേക്കും നയിച്ച സെമിനാറിന്റെ 25-ാം വാർഷികം  ഒരു വർഷം നീളുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കുകയാണ് ലക്ഷ്യം. വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ, പ്രൗഢമായ പ്രഭാഷണങ്ങൾ, പ്രശ്‌നോത്തരി, പാരായണം എന്നിവ നടത്താനാണ് ഗീതാസ്വാധ്യായ സമിതിയുടെ തീരുമാനം. ജില്ലാതല സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 12 ന് ശനിയാഴ്ച വൈകിട്ട് 3. 30 ന് മാവുങ്കാൽ ശ്രീരാമക്ഷേത്രം ഹാളിൽ ചേരുമെന്ന് ഭഗവദ്ഗീതാ സ്വാധ്യായ സമിതി ജില്ലാ സംയോജകൻ അറിയിച്ചു.

No comments