Breaking News

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം വായനാപക്ഷാചരണം സമാപിച്ചു:

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം നടത്തിയ വായനാചക്ഷാചരണ പരിപാടികൾ സമാപിച്ചു.
എം ശങ്കരൻ നായർ, പി കുഞ്ഞിരാമൻ നായർ എന്നിവരുടെ പേരിലുള്ള എൻഡോവ്‌മെന്റുകളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു. എസ് എസ് എൽ സി, പ്ലസ്ടു ഉന്നതവിജയികൾക്കും എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുമുള്ള അനുമോദനങ്ങളുമൊരുക്കി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവും ഗ്രന്ഥാലോകം എഡിറ്ററും ആയ പി വി കെ പനയാൽ ഉദ്ഘാടനവും എൻഡോവ്‌മെന്റ് വിതരണവും നിർവഹിച്ചു. പൊതുജനവായനശാല പ്രസിഡന്റ് കെ സി മാനവർമ രാജ അധ്യക്ഷത വഹിച്ചു. ബേബി വേലായുധൻ, പി സുജാത, ഡോ എം രാധാകൃഷ്ണൻ നായർ, എം മധൂസൂദനൻ, ടി വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.
.....................

No comments