Breaking News

നീലേശ്വരം താലൂക്കാശുപത്രി ലഹരി വിമുക്തി കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കും

ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കും.
കൂടിക്കാഴ്ച ജൂലൈ 23 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത: പ്രസ്തുത വിഷയത്തിൽ എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജിയിൽ പിജിഡിസിവി, ആർസിഐ രജിസ്ട്രേഷൻ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാമദാസ് അറിയിച്ചു.

No comments