Breaking News

സംഘപരിവാറിന് വളർന്ന് പന്തലിക്കാനുള്ള മണ്ണാക്കി പിണറായി സർക്കാർ കേരളത്തെ മാറ്റി: കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ

സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വളർന്ന് പന്തലിക്കാനുള്ള മണ്ണാക്കി കേരളത്തെ മാറ്റിയതാണ് പിണറായി സർക്കാരിന്റെ ഭരണ നേട്ടമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് നടന്നു വരുന്ന ദ്വിദിന പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ നരേന്ദ്ര മോദിയുടെ പ്രീതി സമ്പാദിക്കുക എന്നതിൽ മാത്രമായി പിണറായി സർക്കാർ ഒതുങ്ങി. സാധാരണക്കാരായ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നതിൽ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത പിണറായി സർക്കാർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയതായും ഇദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.അസിനാർ, ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.

No comments