Breaking News

കനത്ത മഴയിൽ നീലേശ്വരം വില്ലേജ് ഓഫീസിൽ വെള്ളം കയറി

മഴ കനത്തു പെയ്യുമ്പോഴേക്കും നീലേശ്വരം വില്ലേജ് ഓഫീസിൽ വെള്ളം കയറി.
ഓഫീസിന് മുന്നിലെ റോഡ് പണിക്ക് ശേഷം വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം അടഞ്ഞതിനാലാണ് ഇതെന്ന് പറയുന്നു. ഇക്കാര്യം ബന്ധപ്പെട്ട കരാറുകാരന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഓഫീസ് ജീവനക്കാർക്കൊപ്പം വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കും ഇത് ദുരിതമായിട്ടുണ്ട്. ഇതുമൂലം വില്ലേജ് ഓഫീസിലേക്ക് ജനങ്ങൾക്കൈത്താൻ പറ്റാത്ത സാഹചര്യവുമുണ്ട്. ജനങ്ങളുടെയും ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്ത് ഇക്കാര്യം നിരവധി തവണ കരാറുകാരന്റെ ശ്രദ്ധയിൽ പെടുത്തിയതായും തുടര#്‌നടപടിയുണ്ടായില്ലെന്നും സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വി എം അജയൻ പറഞ്ഞു.

No comments