Breaking News

തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് പയ്യന്നൂർ കണ്ടോത്ത് കുളത്തിൽ മുങ്ങി മരിച്ചു

കണ്ടോത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് അപകടത്തിൽപ്പെട്ടത്.വൈകിട്ട് 6 മണിയോടെയാണ് സംഭവം.ദേശീയ പാതയിൽ കണ്ടോത്ത് വടക്കേ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആഷിഖിനെ പുറത്തെടുത്ത്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ പ്രവാസി നീതി ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനാണ്.ബീരിച്ചേരി പള്ളത്തിലെ
പരേതനായ എം എ ജാഫറിൻ്റെയും ബദറുന്നീസയുടെയും മകനാണ്. സഹോദരങ്ങൾ: അജാസ്, അസീന.

No comments