Breaking News

നീലേശ്വരം രാജാസ് സ്‌കൂളും പരിസരങ്ങളും പുകയില നിരോധിതമേഖലയായി പ്രഖ്യാപിച്ചു; ബോർഡും സ്ഥാപിച്ചു

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളും പരിസരങ്ങളും സി ഒ പി ടി എ ആക്ട് പ്രകാരം പുകയിലനിരോധിത മേഖലയായി പ്രഖ്യാപിച്ച് മുന്നറിയപ്പ് ബോർഡ് സ്ഥാപിച്ചു.
നീലേശ്വരം താലൂക്കാശുപത്രി, രാജാസ് സ്‌കൂളിലെ എൻ എസ് എസ്, എൻ സി സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സ്‌കൂൾ കെട്ടിടത്തിൽ പുകയില നിരോധിത ബോർഡ് സ്ഥാപിക്കുകയും 100 യാർഡ് ചുറ്റളവിൽ പുകയിലനിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം വി ബാലകൃഷ്ണൻ, സ്‌കൂൾ പി ടി എ പ്രസിഡന്റ് വിനോദ്കുമാർ അരമന, വൈസ് പ്രസിഡന്റ് പ്രഭാകരൻ പണിക്കർ, പ്രിൻസിപ്പൽ കെ രത്‌നമണി, ഹെഡ്മിസ്ട്രസ് കല ശ്രീധർ എന്നിവർ നേതൃത്വം നൽകി.
............

No comments