Breaking News

സീനിയർ ജേണലിസ്റ്റ്‌സ് ദേശീയ സമ്മേളനം: ജില്ലാതല വിളംബരം നടത്തി

ഓഗസ്റ്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ്‌സ് പ്രഥമ ദേശീയ സമ്മേളനത്തിന് മുന്നോടിയായി ജില്ലാതല വിളംബരം നടത്തി.
കാസർകോട് പ്രസ്‌ക്ലബിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ വിളംബരം നിർവഹിച്ചു. പ്രചാരണ പോസ്റ്ററും പ്രകാശനം ചെയ്തു. സീനിയർ മാധ്യമപ്രവർത്തകരുടെ പ്രവർത്തനശൈലി പുതിയ തലമുറയിലെ മാധ്യമപ്രവർത്തകരും മാതൃകയാക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ആദ്യപത്രമായ രാജ്യസമാചാരത്തിന്റെ കോപ്പി ആലേഖനം ചെയ്തതാണ് ദേശീയ സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണ ബോർഡ്. സീനിയർ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് വി വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് കാസർകോട് പ്രസ്‌ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ, കെ വി പത്മേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ ഗംഗാധരൻ സ്വാഗതവും ട്രഷറർ എൻ എ ഖാലിദ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, പി ചന്ദ്രമോഹൻ, കെ അശോക, സി എസ് നാരായണൻകുട്ടി, കെ എസ് ശ്രീരാജ് തുടങ്ങിയവരും സംബന്ധിച്ചു.
.....................

No comments