Breaking News

പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കാസർകോട്ട് ചേർന്നു

പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കാസർകോട്ട് ചേർന്നു. പ്രവാസികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ആവശ്യപ്പെട്ടു.
കാസർകോട് ഡി സി സി ഓഫീസിൽ ചേർന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർധനരായ പ്രവാസികൾക്ക് ലഭിക്കേണ്ട മരണാനന്തര ധനസഹായവും വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായവരെ പരിഗണിക്കാതെ സർക്കാർ വലിയ ധൂർത്തും അഴിമതിയും നടത്തുകയാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി പ്രവാസി ക്ഷേമരംഗത്ത് യാതൊരുവിധ സാമ്പത്തികസഹായപ്രവർത്തനവും നടത്താൻ സാധിക്കാത്ത ഇടതുസർക്കാരിന്റെ നയം ഇതേപോലെ തുടർന്നാൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പ്രത്യക്ഷ പ്രതിഷേധ സമരങ്ങൾക്കിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽറസാഖ്, വൈസ് പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, ജനറൽ സെക്രട്ടറി വാവൂട്ടി ചിറമനങ്ങാട്, സെക്രട്ടറി കെ കെ അലവി, രാമനാഥൻ, ഷാഹുൽ പണിക്കവീട്ടിൽ, എം പി എം ഷാഫി, രഘു തയ്യിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇബാദ് ഹാജി, മുനീർ ഇടശ്ശേരി, മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി കോഴിക്കോട്, ജില്ലാ പ്രസിഡന്റ് ബാബു കറിപ്പാല, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോർജ് കരിമാഠം, കണ്ണൻ കരുവാക്കോട്, ജില്ലാ സെക്രട്ടറിമാരായ അഹമ്മദ് ചൗക്കി, കെ ഫിറോസ്, നസീർ കോളിയടുക്കം, രാഘവൻ കരിച്ചേരി, സലാം ബേക്കൽ എന്നിവർ സംസാരിച്ചു.

No comments