Breaking News

തപസ്യ സംസ്ഥാന സെക്രട്ടറിയും കെഎസ്ഇബി എഞ്ചിനീയറും ആയിരുന്ന കണ്ണൂരിലെ എ.വി.നാരായണൻകുട്ടി അന്തരിച്ചു.

തപസ്യ സംസ്ഥാന സെക്രട്ടറിയും കെഎസ്ഇബി എഞ്ചിനീയറും ആയിരുന്ന കണ്ണൂരിലെ എ.വി.നാരായണൻകുട്ടി അന്തരിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെ ഭോപ്പാലിലായിരുന്നു അന്ത്യം. കെഎസ്ഇബി എഞ്ചിനീയർ ആയി ദീർഘകാലം മാവുങ്കാലിൽ പ്രവർത്തിച്ചിരുന്നു. തപസ്യ കലാസാഹിത്യവേദിക്കു വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച അദ്ദേഹം കാസർകോട് ജില്ലയിൽ പ്രവർത്തനം തുടങ്ങുന്നതിനും കണ്ണൂരിൽ പ്രവർത്തനം വ്യാപിപ്പിക്കാനും മുഖ്യ പങ്ക് വഹിച്ചു. തപസ്യ മുഖപത്രമായിരുന്ന വാർത്തികം പ്രസിദ്ധീകരിക്കുന്നതിൽ ഏറെക്കാലം മുൻകയ്യെടുത്തു പ്രവർത്തിച്ചു. 1992 ൽ കാഞ്ഞങ്ങാട്ട് ആദ്യമായി നടന്ന തപസ്യ വാർഷികാഘോഷത്തിന്റെ വിജയത്തിനു പിന്നിൽ സമർത്ഥമായ സംഘാടനത്തിന് ചുക്കാൻ പിടിച്ചു.

No comments