Breaking News

വി എസിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: നീലേശ്വരം പോലീസ് കേസ് എടുത്തു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റുമായ വി എസ് അച്യുതാനന്ദനെ അവഹേളിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാൾക്കെതിരെ കേസ്.
റഷീദ് മൊയ്തു എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്. സി പി എം നീലേശ്വരം ലോക്കൽ സെക്രട്ടറി എ വി സുരേന്ദ്രന്റെ പരാതിയിലാണ് കേസ്. കേസിലെ പ്രതിയായ റഷീദ് മുഹമ്മദ് ഇപ്പോൾ ഗൾഫിലാണെന്ന് സൂചനയുണ്ട്.

No comments