നഷ്ടപ്പെട്ട ആറ് മൊബൈൽ ഫോണുകൾകാസർകോട് സൈബർ സെല്ലിന്റെ ഇടപെടലിൽ കണ്ടെത്തി
വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കാസർകോട് സൈബർസെൽ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി.
ആറ് മൊബൈൽഫോണുകളാണ് കണ്ടെത്തിയത്. നഷ്ടമായ ശേഷം ഇവയെല്ലാം ഉപയോഗിച്ചിരുന്നത് ഇതരസംസ്ഥാനക്കാരാണ്. സെക്കൻഡ് ഹാൻഡ് മൊബൈലുകളായി കടകളിൽ നിന്ന് വാങ്ങിയതിലൂടെയാണ് ഇവ ഇവരുടെ കയ്യിൽ എത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. സൈബർ സെൽ സബ് ഇൻസ്‌പെക്ടർ പി കെ അജിത്തിന്റെ മേൽനോട്ടത്തിൽ സി പി ഒ, സി സജേഷാണ് നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെയെത്തിക്കുന്നത്. ജില്ലാ അഡീഷനൽ പോലീസ് സൂപ്രണ്ട് സി എം ദേവദാസന്റെ ചേംബറിൽ വച്ച് ആറ് മൊബൈൽഫോണുകളും ഉടമസ്ഥർക്ക് കൈമാറി.
No comments