Breaking News

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി മൗനജാഥയും അനുശോചനയോഗവും നടത്തി

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച്സി  പി എം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി മൗനജാഥയും അനുശോചന യോഗവും നടത്തി. 
കരുവാച്ചേരിയിൽ നിന്നു തുടങ്ങി പള്ളിക്കരയിൽ സമാപിച്ച മൗനജാഥയിൽ നിരവധി പേർ അണി നിരന്നു. അനുശോചന യോഗത്തിൽ സി പി എം ഏരിയാ കമ്മിറ്റി അംഗം കരുവക്കാൽ ദാമോദരൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ രാഘവൻ, കെ ഉണ്ണി നായർ, പ്രൊഫ.സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ അനീഷ് സ്വാഗതം പറഞ്ഞു.

No comments