കോപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 26ന് നീലേശ്വരത്ത്
കേരള പ്രൈമറി കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 26ന് നടക്കും. നീലേശ്വരം വ്യാപാരി ഭവൻ തമ്പാൻ നായർ നഗറിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കൊപ്പൽ പ്രഭാകരൻ അധ്യക്ഷത വഹിക്കും. 9.30 ന് പതാക ഉയർത്തോലോടെ ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥനും ട്രഷറർ പി. ഭാസ്കരൻ നായരും പങ്കെടുക്കും. മുതിർന്ന അംഗം എം. രാഘവൻ മുണ്ടയിലിനെ ആദരിക്കും.
No comments