Breaking News

ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിൽ ഇടം നേടിയ പി മാളവികയെ നീലേശ്വരം ക്യൂൻസ് ലയൺസ് ക്ലബ് അനുമോദിച്ചു

ഏഷ്യാ കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിൽ ഫോർവേഡായി ഇടം നേടിയ മടിക്കൈ ബങ്കളം സ്വദേശിനി പി മാളവികയെ നീലേശ്വരം ക്യൂൻസ് ലയൺസ് ക്ലബ് വീട്ടിലെത്തി അനുമോദിച്ചു.
ക്യൂൻസ് ക്ലബ് പ്രസിഡന്റ് കെ.വിദ്യ ഹാരാർപ്പണം നടത്തി ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി പി.ആർ ഉഷ, ട്രഷറർ പി.ബിന്ദു, വൈസ് പ്രസിഡൻ്റുമാരായ കെ.രാധിക, സുജ മേരി ജോസ് അംഗങ്ങളായ എ. എൻ ഓമന, എൻ.സിന്ധു, ഷീജ ഇ നായർ, സി.കെ പുഷ്പ, പി.ഐ സരസ്വതി, കെ.പി അശ്വിനി, ജോസ്മ, ആതിര എന്നിവർ പ്രസംഗിച്ചു. പി. മാളവിക മറുപടി പ്രസംഗം നടത്തി.

No comments