സിപിഐഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി പി.അമ്പാടി അനുസ്മരണ യോഗം നടത്തി
നീലേശ്വരത്തെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത മുതിർന്ന നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ
പി.അമ്പാടിയെ സി. പി. ഐ. എം. നീലേശ്വരം സെൻ്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ യോഗം മുൻ.എംപി പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു, നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. എം. രാജൻ, പി. പി. മുഹമ്മദ് റാഫി,കെ. പി. ജയരാജൻ, പി. കുഞ്ഞിരാമൻ, പി. പ്രഭാകരൻ മാസ്റ്റർ, പി.വി. ശൈലേഷ് ബാബു എന്നിവർ സംസാരിച്ചു. ടി .കെ.അനീഷ് സ്വാഗതം പറഞ്ഞു
No comments