നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ കിടപ്പുമുറിയിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി: പോക്സോ കേസ്
നീലേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ കിടപ്പുമുറിയിൽ കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നീലേശ്വരം പോലീസ് പോക്‌സോ കേസ് എടുത്തു.
മാർച്ച് അ്്ഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ രാത്രി 10 മണിക്ക് സുഹൃത്തായ യുവാവ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഭയം കാരണം പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം അധികൃതരോട് പറഞ്ഞത്. തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് പോലീസ്.
No comments