Breaking News

ഗതകാല സ്മൃതികളുമായി നീലേശ്വരം കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു .

ഗതകാല സ്മൃതികളുമായി നീലേശ്വരം കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു . ഫലവൃക്ഷങ്ങളും പച്ചക്കറി തൈകളും കാർഷിക ഉൽപ്പന്നങ്ങളും മറ്റും വില്പന നടത്തിയ ചന്ത ഏറെ ജനശ്രദ്ധ ആകർഷിച്ചു. ചോളം, പുട്ടുപൊടി, മുളപ്പിച്ച റാഗി, തേൻ, മയ്യൽ അരി, മറയൂർ ശർക്കര, എന്നിവയും മുളക്, വെണ്ട, തക്കാളി, മല്ലിതൈ, മാവിൻ തൈകൾ, മുരിങ്ങ തുടങ്ങിയ നടീൽ വസ്തുക്കളുമാണ് ചന്തയിൽ വിറ്റഴിച്ചത് . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരിയുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി രവീന്ദ്രൻ , പി ഭാർഗവി, കൗൺസിലർമാരായ പി.ബിന്ദു, വിനയരാജ്, പി പി ലത, പി വത്സല, വി വി ശ്രീജ, പി.കെ.ലത തുടങ്ങിയവർ സംസാരിച്ചു കൃഷി ഓഫീസർ കൃഷ്ണവേദിക സ്വാഗതവും അസി. കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു .

No comments