Breaking News

അസുഖബാധിതയായി ചികിത്സയിലായിരുന്ന ബിരിക്കുളം കൂടോളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

അസുഖബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. ബിരിക്കുളം കൂടോലിലെ രവി പ്രസാദ് ശ്രീജ ദമ്പതികളുടെ മകൾ ശിവാനി ആർ പ്രസാദ് (15) ആണ് ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്.കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവാനി .അസുഖബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. ഏക സഹോദരൻ സമർജിത്ത് (മൂന്നാം ക്ലാസ് വിദ്യാർത്ഥി എസ് കെ ജി എം എ യു പി സ്കൂൾ കുമ്പളപ്പള്ളി ).

No comments