നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ നടപ്പാലം അപകടത്തിൽ: അപകടം കാത്ത് അനങ്ങാതെ അധികൃതർ
നീലേശ്വരം രാജാ റോഡ് അവസാനിക്കുന്ന നീലേശ്വരം മേൽപ്പാലത്തിന്റെ നടപ്പാലം അപകടാവസ്ഥയിലായിൽ.
തൂണുകൾ ചെരിഞ്ഞും വിള്ളൽവീണും അപകടം കാത്തു കിടക്കുകയാണ് നടപ്പാലം. അപകടം കാത്ത് അനങ്ങാതെയും തിരിഞ്ഞു നോക്കാതെയും ഇരിക്കുകയാണ് അധികൃതരെന്ന് പരക്കെ പരാതിയുണ്ട്. അപകടം മനസിലാക്കി നേരത്തെ ഇതുവഴിയുള്ള പ്രവേശനം തടസപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ആളുകൾ ഈ വഴി തന്നെ ഉപയോഗിച്ചു തുടങ്ങി. 2005 മാർച്ച് ഏഴിനാണ് മേൽപ്പാലവും മേൽനടപ്പാതയും തുറന്നു കൊടുത്തത്. പാലത്തിന്റെ ഇരുഭാഗത്തും നടപ്പാത രൂപകൽപന ചെയ്തിരുന്നെങ്കിലും പാലം പൂർത്തിയായപ്പോൾ ഒരു ഭാഗം മാത്രമാണ് നടപ്പാത പൂർത്തീകരിച്ചത്. നീലേശ്വരം രാജാസ്, സെന്റ് പീറ്റേഴ്‌സ സ്‌കൂളുകളിലെ വിദ്യാർത്ഥികളും രണ്ട് സഹകരണ ആശുപത്രികളിലേക്ക് പോകേണ്ടവരുമെല്ലാം നിലനിൽ റെയിൽപ്പാളം മുറിച്ചു കടന്നാണ് ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത്. നടപ്പാലം അപകടത്തിലായതോടെ മേൽപ്പാലത്തിന് കീഴെ കച്ചവടം നടത്തുന്നവരും അപകടഭീതിയിലാണ്.
No comments