Breaking News

വീരമലക്കുന്നിലെ മണ്ണിടിച്ചിൽ: തലനാരിഴയ്ക്ക് രക്ഷപ്പെടാനായതിന്റെ ആശ്വാസത്തിൽ അധ്യാപിക സിന്ധു ഹരീഷ്

മയ്യിച്ച ദേശീയപാതയിലേക്ക് വീരമലക്കുന്ന് ഇടിഞ്ഞു വീണതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെടാനായതിന്റെ ആശ്വാസത്തിലാണ് തത്സമയം ഇതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന കെ കെ സിന്ധു ഹരീഷ് (45).പടന്നക്കാട് എസ് എൻ ടി ടി ഐയിൽ ടീച്ചർ എജ്യുക്കേറ്റർ ആയി ജോലി ചെയ്യുന്ന ഇവർ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് താമസം. ചെറുവത്തൂർ ഭാഗത്തെ വിവിധ വിദ്യാലയങ്ങളിൽ ഇന്റേൺഷിപ് ചെയ്യുന്ന എസ് എൻ ടി ടി ഐ വിദ്യാർത്ഥികളുടെ നിരീക്ഷകയായി പോകുകയായിരുന്നു ഇവർ. കെ എൽ 60 എസ് 6447 നമ്പർ കാർ ഓടിച്ചു പോകുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇത് ശ്രദ്ധയിൽ പെട്ടയുടൻ മനസാന്നിധ്യം കൈവിടാതെ കാർ എതിർവശത്തേക്ക് ഒതുക്കിയെങ്കിലും കാറിന്റെ ബോണറ്റിൽ മണ്ണ് വന്ന് വീണു. ഇതിന്റെ ആഘാതത്തിൽ കാർ തെന്നി നീങ്ങുകയും ചെയ്തു. ഭാഗ്യത്തിനാണ് സമീപത്തെ കുഴിയിലേക്ക് മറിയാതെ നോക്കാനായത്. ഉടൻ ഇവർ കാർ ഓഫ് ചെയ്ത് അതിനകത്ത് തന്നെ ഇരുന്നു.
അപകടത്തിന് തൊട്ടുമുൻപ് കാറിന് മുന്നിൽ ഒരു ഇരുചക്ര വാഹനം പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അപകടം കണ്ട് സമീപത്തെ ഹോട്ടൽ ഉടമ രൂപേഷ് ഉൾപ്പെടെയുള്ളവർ ഓടിയെത്തി ഇവരെ കാറിൽ നിന്ന് പുറത്തിറവീരമലക്കുന്നിലെ മണ്ണിടിച്ചിൽ: തലനാരിഴയ്ക്ക് രക്ഷപ്പെടാനായതിന്റെ ആശ്വാസത്തിൽ അധ്യാപിക സിന്ധു ഹരീഷ് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിന് അടുത്തെ ബി സി കുഞ്ഞമ്പു മെമ്മോറിയൽ സ്‌കൂളിന് സമീപം കോവിലകം വീട്ടിലെ വി വി ഹരീഷിന്റെ ഭാര്യയാണ് സിന്ധു ഹരീഷ്.
................

No comments