Breaking News

നന്മ ജില്ലാ സമ്മേളനം ജൂലൈ 26 ന് നീലേശ്വരത്ത്


നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്‌സ് ഏഴാം ജില്ലാ സമ്മേളനം ജൂലൈ 26 ന് നീലേശ്വരം കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.
ഇവിടെ സജ്ജീകരിക്കുന്ന ടി പി കുഞ്ഞിക്കണ്ണൻ നഗറിലാണ് സമ്മേളനമെന്ന് ഭാരവാഹികൾ നീലേശ്വരം പ്രസ്‌ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് ചേരുന്ന സമ്മേളനം സിനിമാതാരവും സാമൂഹിക പ്രവർത്തകനുമായ അഡ്വ സി ഷുക്കൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വിത്സൻ സാമുവൽ മുഖ്യാതിഥിയാകും. നന്മ ജില്ലാ പ്രസിഡന്റ് പിനാൻ നീലേശ്വരം അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ അംഗീകാരം ലഭിച്ചവരെ അനുമോദിക്കും. പ്രതിനിധി സമ്മേളനം വിത്സൻ സാമുവൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. പിനാൻ നീലേശ്വരം, കെ എൻ കീപ്പേരി, ജവഹർ മുരളി, അമ്മിണി ചന്ദ്രാലയം, കെ എം ശ്രീധരൻ, ശശിധരൻ അച്ചാംതുരുത്തി, ആശ സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments