Breaking News

വി എസ് അച്യുതാനന്ദന് നീലേശ്വരം പൗരാവലി അന്ത്യാഞ്ജലിയർപ്പിച്ചു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നീലേശ്വരം പൗരാവലി അന്ത്യാഞ്ജലിയർപ്പിച്ചു.
സി പി എം നീലേശ്വരം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൗനജാഥയും സർവകക്ഷി അനുശോചന യോഗവും നടന്നത്. നീലേശ്വരം ബസാറിൽ തുടങ്ങിയ മൗനജാഥ കോൺവെന്റ് ജംഗ്‌ഷനിൽ സമാപിച്ചു. മുൻ എം പി, പി കരുണാകരൻ സർവകക്ഷിയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപഴ്സൻ ടി വി ശാന്ത അധ്യക്ഷയായി.  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി പി മുഹമ്മദ് റാഫി, കെ പി രവീന്ദ്രൻ, പ്രൊഫ കെ പി ജയരാജൻ,
പി വിജയകുമാർ, ഷംസുദ്ദീൻ അറിഞ്ചിറ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി കുഞ്ഞികൃഷ്ണൻ, കെ പി നസീർ, കെ വി ചന്ദ്രൻ, പി യു വിജയകുമാർ, ടി വി ഉമേശൻ, എം ജെ ജോയ്, തുടങ്ങിയവർ സംസാരിച്ചു. സി പി എം നിലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.

No comments