Breaking News

ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സമീപത്തെ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ ഹൊസ്ദുർഗ് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

No comments