Breaking News

അണ്ടോൾ ബാലകൃഷ്ണൻ പണിക്കർക്ക് സമഗ്ര സംഭാവനയ്ക്കുള്ള കേരള പൂരക്കളി അക്കാദമി പുരസ്കാരം

70 വർഷമായി പൂരക്കളി - മറത്തുകളി രംഗത്തുള്ള അണ്ടോൾ ബാലകൃഷ്ണൻ പണിക്കർക്ക് സമഗ്ര സംഭാവനയ്ക്കുള്ള കേരള പൂരക്കളി അക്കാദമിയുടെ പുരസ്കാരം.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ അണ്ടോൾ സ്വദേശിയാണ്. ബങ്കളം കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം വീരശൃംഖല നൽകി ആദരിച്ചിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി അവാർഡുകൾ, കേരള പൂരക്കളി അക്കാദമിയുടെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള പൂരക്കളി കലാ അക്കാദമി ചെയർമാൻ മുൻ എംഎൽഎ, കെ.കുഞ്ഞിരാമൻ, ഫോക് ലോർ അക്കദമി സെക്രട്ടറിയും പൂരക്കളി അക്കാദമി അംഗവുമായ എ.വി.അജയകുമാർ, കേരള പൂരക്കളി അക്കാദമി അംഗവും പൂരക്കളി പണിക്കറും ആയ വിപിൻ പണിക്കർ എന്നിവർ അംഗങ്ങളും കേരള പൂരക്കളി അക്കാദമി സെക്രട്ടറി വി.പി.മോഹനൻ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. ടി.ഐ. മധുസൂദനൻ എംഎൽഎ, മുൻ എംഎൽഎയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ.കുഞ്ഞിരാമൻ, അക്കാദമി സെക്രട്ടറി വി.പി. മോഹൻ, അക്കാദമി മെമ്പർമാരായ വിപിൻ പണിക്കർ, സന്തോഷ് പാലായി, കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവർ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

No comments