നാടൊരുക്കിയ കാരുണ്യത്തണലിൽ നിന്ന് വാഴുന്നോറടി മേനിക്കോട്ടെ ചിത്ര ശിൽപ കലാകാരൻ എം.പി. മധു യാത്രയായി
നാടും നാട്ടുകാരുമൊരുക്കിയ കാരുണ്യത്തണലിൽ നിന്ന് വാഴുന്നോറടി മേനിക്കോട്ടെ ചിത്ര, ശില്പ കലാകാരൻ എം.പി. മധു യാത്രയായി.
ഉദര രോഗവും ഹൃദ്രോഗവും ബാധിച്ച് ഗുരുതര നിലയിലായിരുന്ന മധുവിന്റെ തുടർചികിത്സകൾ കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ അനിൽ വാഴുന്നോറടിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ചികിത്സാ സഹായ കമ്മിറ്റി നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണ മധു ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഉണ്ണിമായ, കൃഷ്ണപ്രിയ (ഇരുവരും വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: ശശിധരൻ, രാജു, സന്തോഷ്, ലത, പരേതനായ വിജയൻ.
No comments